

അബുദാബിയിലെ വാടക നിയന്ത്രണ ചട്ടങ്ങൾ റിയൽ എസ്റ്റേറ്റ് വിപണിക്കും നിക്ഷേപകർക്കും ഗുണകരമാകുമെന്ന് വിദഗ്ധർ
അബുദാബി: അബുദാബിയിൽ നടപ്പിലാക്കാൻ പോകുന്ന വാടക നിയന്ത്രണ ചട്ടങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ റിയൽ എസ്റ്റേറ്റ് വിപണിക്കും നിക്ഷേപകർക്കും ഒരുപോലെ ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധർ. പെട്ടെന്നുണ്ടാകുന്ന വാടക വർധനവ് തടയുന്നത് വിപണിയിൽ സ്ഥിരതയും സുതാര്യതയും കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. ഇത് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും അബുദാബിയിൽ ദീർഘകാലം തുടരാൻ പ്രേരണയാകും.
തുടക്കത്തിൽ നിക്ഷേപകർക്ക് ലാഭത്തിൽ നേരിയ കുറവ് തോന്നാമെങ്കിലും, വിപണിയിലെ കൃത്യമായ നിയന്ത്രണങ്ങൾ വിദേശ നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കും.
വാടകയിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ വർധനവ് നിയന്ത്രിക്കുന്നത് രാജ്യത്തെ പൊതുവായ ജീവിതച്ചെലവ് കുറയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.