ഇന്ത്യയോടുള്ള ആദരം: ത്രിവർണ്ണമണിഞ്ഞ് ബുർജ് ഖലീഫ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കുങ്കുമ, വെള്ള, പച്ച നിറങ്ങളാൽ പ്രകാശിച്ചപ്പോൾ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ആവേശത്തിലായി.
Respect for India: Burj Khalifa lit up in tricolor

ഇന്ത്യയോടുള്ള ആദരം: ത്രിവർണ്ണമണിഞ്ഞ് ബുർജ് ഖലീഫ

Updated on

ദുബായ്: സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയോടുള്ള ആദരമായി വെള്ളിയാഴ്ച രാത്രി ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ ദേശിയ പതാകയുടെ ത്രിവർണങ്ങളിൽ തിളങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കുങ്കുമ, വെള്ള, പച്ച നിറങ്ങളാൽ പ്രകാശിച്ചപ്പോൾ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാർ ആവേശത്തിലായി.

വിസ്മയിപ്പിക്കുന്ന ലൈറ്റ് ഷോ ആസ്വദിക്കാനെത്തിയ പ്രവാസികൾ കരഘോഷം മുഴക്കിയും പരസ്പരം ആശംസകൾ കൈമാറിയും ഇന്ത്യയെ പ്രകീർത്തിക്കുന്ന മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷത്തിന്‍റെ ഭാഗമായി. പലരും സമൂഹ മാധ്യമങ്ങളിൽ ആഘോഷത്തിന്‍റെ വീഡിയോ പങ്കു വച്ചു.

ഇന്ത്യൻ ദേശീയഗാനത്തിന്‍റെ ആലാപനത്തിന്‍റെ അകമ്പടിയോടെ ആഘോഷ വീഡിയോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. "ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുർജ് ഖലീഫയിൽ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയുടെ ത്രിവർണ്ണ പതാക ഉയർന്നുനിൽക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹത്തിന് ഇത് അഭിമാനകരമായ നിമിഷമാണ്." ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com