റിച്ച്മാക്‌സ് ഗ്രൂപ്പിന്‍റെ പ്രവർത്തനം ഗൾഫ് വിപണിയിലേക്കും: ദുബായിൽ ട്രാവൽ ആൻഡ് ടൂറിസം ഡിവിഷൻ തുടങ്ങും

2020ൽ കോവിഡ് കാലഘട്ടത്തിൽ തുടങ്ങിയ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, കുറഞ്ഞ കാലം കൊണ്ടുതന്നെ മികച്ച വളർച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.
Richmax Group expands into Gulf market: Travel and Tourism Division to be launched in Dubai

ജോർജ് ജോൺ വാലത്ത്

Updated on

ദുബായ്: ഇന്ത്യയിലെ പ്രമുഖ ബിസിനസ് ശൃഖലയായ റിച്ച്മാക്‌സ് ഗ്രൂപ്പിന്‍റെ പ്രവർത്തനം ഗൾഫ് വിപണിയിലേക്കും വ്യാപിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം ഡിവിഷന്‍റെ പുതിയ ശാഖ ജൂലൈയിൽ ദുബായിൽ പ്രവർത്തനം തുടങ്ങും. ഇതോടെ ഗ്രൂപ്പിന്‍റെ അന്താരാഷ്ട്ര വിപുലീകരണത്തിന്‍റെ ആദ്യ ഘട്ടം ഔപചാരികമായി തുടങ്ങുകയാണെന്ന് ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്ത് അറിയിച്ചു.

2020ൽ കോവിഡ് കാലഘട്ടത്തിൽ തുടങ്ങിയ റിച്ച്മാക്‌സ് ഫിന്‍വെസ്റ്റ്, കുറഞ്ഞ കാലം കൊണ്ടുതന്നെ മികച്ച വളർച്ച കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. കളമശേരിയിൽ നിന്ന് തുടങ്ങി ദക്ഷിണേന്ത്യ, ഒഡിഷ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സാനിധ്യം വിപുലമാക്കാൻ ഗ്രൂപ്പിന് സാധിച്ചു.

2030 ഓടെ1,000 ശാഖകൾ തുറക്കുകയും, 2040നകം സ്മോൾ ഫിനാൻസ് ബാങ്കായി മാറുകയും ചെയ്യുക എന്നതാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം ദുബായിൽ വ്യക്തമാക്കി.

റിച്ച്മാക്‌സ് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനമാണ് വാലത്ത് ജ്വല്ലേഴ്സ്. 2028ഓടെ പബ്ലിക് ലിമിറ്റഡ് കമ്പനി രൂപവൽക്കരിക്കാനാണ് ശ്രമം. കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ പുതിയ ഷോറൂമുകൾ തുറക്കും.

റിച്ച്മാക്‌സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ 'സ്പര്‍ശ്' എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ, ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപുകൾ, വനിതാ ശക്തീകരണ പദ്ധതികൾ, വിദ്യ ജ്യോതി പുരസ്കാരങ്ങൾ എന്നിവ നടപ്പിലാക്കി വരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com