അബുദാബിയിൽ റോഡ് നവീകരണം; ജൂൺ 22 വരെ ഗതാഗത നിയന്ത്രണം

അബുദാബി മൊബിലിറ്റി അധികൃതർ അറിയിച്ചതനുസരിച്ച് ഈ മാസം 22 വരെ നിയന്ത്രണങ്ങൾ തുടരും.
Road renovation in Abu Dhabi; Traffic restrictions until June 22

അബുദാബിയിൽ റോഡ് നവീകരണം; ജൂൺ 22 വരെ ഗതാഗത നിയന്ത്രണം

Updated on

അബുദാബി: അബുദാബി നഗരത്തിലെ പ്രധാന ഗതാഗത പാതകളിലൊന്നായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ റോഡ് പ്രവൃത്തികളുടെ ഭാഗമായി ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അബുദാബി മൊബിലിറ്റി അധികൃതർ അറിയിച്ചതനുസരിച്ച് ഈ മാസം 22 വരെ നിയന്ത്രണങ്ങൾ തുടരും. റോഡ് പൂർണമായി അടക്കുന്നില്ലെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചില ലെയ്നുകൾ താൽക്കാലികമായി അടയ്ക്കുകയും ഗതാഗതം മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തിൽ രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം വർധിക്കാനും സമീപ റോഡുകളിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടാനും സാധ്യതയുണ്ട്.

അതിനാൽ ഡ്രൈവർമാർ റോഡിലെ നിർദ്ദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും യാത്രയ്ക്കായി കൂടുതൽ സമയം മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com