റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം

ഈ ഹ്രസ്വ ചലച്ചിത്രോത്സവം യുവാക്കൾക്കിടയിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്താനാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
Road Safety Awareness: RTA's Short Film Festival for Student

റോഡ് സുരക്ഷാ അവബോധം: വിദ്യാർഥികൾക്കായി ആർടിഎയുടെ ഹൃസ്വ ചലച്ചിത്രോത്സവം

Updated on

ദുബായ്: ഗതാഗതം അവബോധം ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ സർവകലാശാല, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കായി ചലച്ചിത്ര മത്സരം ആരംഭിച്ചു. ഗതാഗത അപകടങ്ങളുടെ കാരണങ്ങളും അപകട സാധ്യതകളും അഭിസംബോധന ചെയ്യുന്ന 'റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവൽ' എന്നാണിതിന് പേര് നൽകിയിരിക്കുന്നത്.

ഈ ഹ്രസ്വ ചലച്ചിത്രോത്സവം യുവാക്കൾക്കിടയിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്താനാണ് രൂപകൽപന ചെയ്തിരിക്കുന്നത്. മത്സരത്തിൽ മൂന്ന് വിഭാഗങ്ങളുണ്ട്. ഓരോന്നിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റുകൾ, പുരസ്കാരം, ക്യാഷ് പ്രൈസുകൾ എന്നിവ നൽകും. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, ഡ്രൈവിങിലെ ശ്രദ്ധ തിരിക്കുന്ന തടസങ്ങൾ, സൈക്കിളുകളും ഇലക്ട്രിക് സ്കൂട്ടറുകളും ഉൾപ്പെടുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിങ് ഉപാധികൾ എന്നിവയാണ് മൂന്ന് മത്സര വിഭാഗങ്ങൾ.

ഏപ്രിൽ 7ന് ആരംഭിച്ച് ജൂലൈ 14ന് അവസാനിക്കുന്ന രീതിയിലാണ് മത്സര കാലയളവ് നിശ്ചയിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവർക്ക് ആർ‌ടിഎ വെബ്‌സൈറ്റിലെ rta.ae/roadsafetyfilmfestival എന്ന മത്സര പോർട്ടൽ വഴി എൻട്രികൾ സമർപ്പിക്കാം. യോഗ്യത, മൂല്യനിർണയ മാനദണ്ഡങ്ങൾ, മാർഗ നിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെബ്‌സൈറ്റിലുണ്ടാകും.

18 മുതൽ 35 വയസ് വരെ പ്രായമുള്ള യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തിഗതമായോ മൂന്ന് അംഗങ്ങൾ വരെയുള്ള ടീമുകളായോ ഉള്ള എൻട്രികൾ സ്വീകരിക്കും. എല്ലാ സൃഷ്ടികളും മൗലികമായിരിക്കണം. ഓരോ വിഭാഗത്തിലെയും മികച്ച മൂന്ന് വിജയികൾക്ക് ആർ‌ടിഎ ക്യാഷ് പ്രൈസുകൾ നൽകും.

ലെയ്ൻ മാറ്റങ്ങളും ശ്രദ്ധ തെറ്റലും മാരകമായ അപകടങ്ങളുടെ പ്രധാന കാരണങ്ങളായി കാണിക്കുന്ന ഗതാഗത സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇതിനായുള്ള വിഷയങ്ങൾ തെരഞ്ഞെടുത്തത് എന്ന് ആർ‌ടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖുസൈമി വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com