ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

നിലവിലുള്ള ഒൻപത് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.
Roads and Transport Authority announces five new bus routes in Dubai

ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി

Updated on

ദുബായ്: ദുബായിൽ അഞ്ച് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം 29 മുതൽ ഈ പുതിയ സർവീസുകൾ പ്രവർത്തനമാരംഭിക്കും. കൂടാതെ, നിലവിലുള്ള ഒൻപത് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ദുബായിയുടെ ജനസംഖ്യാ വളർച്ചയ്ക്കും നഗരവികസനത്തിനും അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാൻ ആർടിഎ പ്രതിജ്ഞാബദ്ധമാണെന്ന് പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്‍റ് ഡയറക്റ്റർ ആദിൽ ഷാക്രി പറഞ്ഞു.

പുതിയ ബസ് റൂട്ടുകൾ

റൂട്ട് 31എ: ദുബായ് സിലിക്കൺ ഒയാസിസിനെയും ദുബായ് ഔട്ട്‌സോഴ്‌സ് സിറ്റിയെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.

62എ, 62ബി: നിലവിലെ റൂട്ട് 62-നെ രണ്ടായി വിഭജിച്ചാണ് ഈ റൂട്ടുകൾ ആരംഭിക്കുന്നത്. 62A ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്ന് ഖിസൈസ് മെട്രോ സ്റ്റേഷനിലേക്കും, 62ബി അൽ ഖുസൈസ് മെട്രോ സ്റ്റേഷനിൽ നിന്ന് റാസൽ ഖോർ-സമാരി റെസിഡൻസിലേക്കും സർവീസ് നടത്തും.

എഫ്26എ: ഓൺപാസിവ് ബസ് സ്റ്റേഷനെയും അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയ 4-നെയും ബന്ധിപ്പിക്കുന്ന ഈ റൂട്ടിൽ തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിൽ ബസുകൾ ലഭിക്കും.

എക്സ്91: അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ജബൽ അലി ബസ് സ്റ്റേഷനിലേക്കുള്ള എക്സ്പ്രസ് സർവീസാണിത്. നിലവിലെ റൂട്ട് 91-ന് സമാനമാണെങ്കിലും, ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ ഈ ബസിന് സ്റ്റോപ്പില്ല.

ഇത് കൂടാതെ നിരവധി റൂട്ടുകളിലും ആർടിഎ മാറ്റം വരുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com