50 വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ് നല്‍കാന്‍ 525 കോടി രൂപ: രവി പിള്ള

ബഹ്‌റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണച്ചടങ്ങില്‍ മറുപടി പറയുകയായിരുന്നു രവി പിള്ള
Ravi Pillai with Kerala Chief Minister Pinarayi Vijayan and actor Mohanlal
സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലിനുമൊപ്പം രവി പിള്ള
Updated on

തിരുവനന്തപുരം: രവി പിള്ള അക്കാഡമി 2075 വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്റ്ററുമായ ഡോ. ബി. രവി പിള്ള പറഞ്ഞു. ഭാര്യ ഗീത, മക്കളായ ആരതി, ഗണേഷ് എന്നിവരും താനും ചേര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണച്ചടങ്ങില്‍ മറുപടി പറയുകയായിരുന്നു രവി പിള്ള. ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിനും കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ഇട പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ 1500 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ഇതിനായി ഓരോ വര്‍ഷവും 10.50 കോടി രൂപ നീക്കിവച്ചു. സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി ഈ തുക ഓരോ വര്‍ഷവും ഓഗസ്റ്റില്‍ നോര്‍ക്കയ്ക്ക് കൈമാറും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് സെപ്റ്റംബറില്‍ നോര്‍ക്ക തുക വിതരണം ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com