
ദുബായിൽ പുതിയ ബസ് സ്റ്റോപ്പുകൾ പ്രഖ്യാപിച്ച് ആർടിഎ
ദുബായ്: ദുബായിൽ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ചിലയിടങ്ങളിൽ ആർ ടി എ പുതിയ സ്റ്റോപ്പുകൾ തുടങ്ങുകയും ചില റൂട്ടുകളിൽ മാറ്റം വരുത്തുകയും ചെയ്തു. പ്രവേശനക്ഷമത മെച്ചപ്പെടുത്തുക, യാത്രാ സമയം കുറയ്ക്കുക, പ്രധാന താമസ, വ്യാവസായിക, വികസ്വര മേഖലകളിൽ മികച്ച സേവനം ലഭ്യമാക്കുക എന്നിവയാണ് മാറ്റങ്ങളുടെ ലക്ഷ്യം.
ബസ് റൂട്ടുകളിലെ മാറ്റങ്ങൾ ഇങ്ങനെ :
റൂട്ട് 17: സബ്ഖ ബസ് സ്റ്റേഷന് പകരം ബനിയാസ് സ്‌ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കുന്നു.
റൂട്ട് 24: അൽ നഹ്ദ 1-നുള്ളിൽ റൂട്ട് മാറ്റം
റൂട്ട് 44: റിബത്ത് സ്ട്രീറ്റിൽ നിന്ന് ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് സർവീസ് വഴി തിരിച്ചുവിട്ടു.
റൂട്ട് 56: ഡിഡബ്ല്യുസി സ്റ്റാഫ് വില്ലേജിലേക്ക് പാത നീട്ടി.
റൂട്ട് 66 & 67: അൽ റുവായ ഫാം പ്രദേശത്ത് ഒരു പുതിയ ബസ് സ്റ്റോപ്പ്
റൂട്ട് 32C: അൽ ജാഫിലിയ ബസ് സ്റ്റേഷനും സത്വ ബസ് സ്റ്റേഷനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു. സത്വയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി റൂട്ട് F27 ലേക്ക് മാറ്റാം.
റൂട്ട് C26: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രൊ ബസ് സ്റ്റോപ്പ് 2 ലേക്ക് മാറ്റി.
റൂട്ട് E16: റൂട്ട് ഇപ്പോൾ സബ്ഖയ്ക്ക് പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കുന്നു.
റൂട്ട് F12: സത്വ റൗണ്ട് എബൗട്ടിനും വാസൽ പാർക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ച് കുവൈറ്റ് സ്ട്രീറ്റ് വഴി വഴിതിരിച്ചുവിട്ടു.
F27: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ബസ് സ്റ്റോപ്പ് 2 ലേക്ക് മാറ്റി.
F47: ജബൽ അലി വ്യവസായ മേഖലക്കുള്ളിൽ റൂട്ട് മാറ്റി.
F54: ജാഫ്‌സ സൗത്തിലെ പുതിയ ക്യാമ്പിലേക്ക് റൂട്ട് നീട്ടി.