വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഗതാഗതം മെച്ചപ്പെടുത്താൻ 8 നടപടികൾ പൂർത്തിയാക്കി ദുബായ് ആർടിഎ

റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ആർടിഎയുടെ നയത്തിന്‍റെ ഭാഗമാണീ സംരംഭം.
RTA has completed 8 measures to improve traffic in areas where educational institutions are functioning
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഗതാഗതം മെച്ചപ്പെടുത്താൻ 8 നടപടികൾ പൂർത്തിയാക്കി ദുബായ് ആർടിഎ
Updated on

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ ഗതാഗതം മെച്ചപ്പെടുത്താനുള്ള 8 നടപടികൾ പൂർത്തിയാക്കി. 37 സ്കൂളുകൾക്ക് ഇവ പ്രയോജനപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. റോഡ് ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനുള്ള ആർടിഎയുടെ നയത്തിന്‍റെ ഭാഗമാണീ സംരംഭം.

ഇപ്പോൾ പുരോഗമിക്കുന്ന നഗര വികസനവുമായി യോജിച്ചായിരുന്നു മെച്ചപ്പെടുത്തൽ നടപ്പാക്കിയത്. ടീച്ചിംഗ് സ്റ്റാഫ്, ബസ് ഡ്രൈവർമാർ, വിദ്യാർത്ഥികളുടെ കുടുംബങ്ങൾ തുടങ്ങിയ റോഡ് ഉപയോക്താക്കൾക്ക് സൗകര്യപ്പെടുന്ന വിധത്തിലായിരുന്നു രൂപകൽപന. ഇത് എമിറേറ്റിലെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതാണെന്നും അധികൃതർ വിശദീകരിച്ചു.

ദുബായ് ഉമ്മു സുഖീം സ്ട്രീറ്റിലെ കിംഗ്‌സ് സ്‌കൂൾ, ദി ഇന്‍റർനാഷണൽ സ്‌കൂൾ ഓഫ് ഷുവൈഫാത്ത്, ഹിസ്സാ സ്ട്രീറ്റിലെ ദുബായ് കോളെജ്, അൽ സഫ സ്‌കൂൾ കോംപ്ലക്‌സ്, അൽ വർഖ 4ലെ സ്‌കൂൾ ഓഫ് റിസർച്ച് സയൻസ്, അൽ ഖിസൈസ് സ്‌കൂൾ കോംപ്ലക്‌സ്, മിസ്ഹർ സ്കൂൾ കോംപ്ലക്സ്, നദ്ദ് അൽ ഷീബ സ്കൂൾ കോംപ്ലക്സ്, അൽ ത്വവാർ സ്കൂൾ കോംപ്ലക്സ് 2 എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിലാണ് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയത്. ഇതോടെ സ്‌കൂളിൽ എത്തിച്ചേരുന്ന സമയം 15% മുതൽ 20% വരെ കുറയ്ക്കാൻ സാധിക്കും.

RTA has completed 8 measures to improve traffic in areas where educational institutions are functioning

സ്‌കൂളുകളിലേക്കുള്ള തെരുവുകൾ വിശാലമാക്കൽ, ജീവനക്കാർക്കും രക്ഷിതാക്കൾക്കുമായി അധിക പാർക്കിംഗ് ഇടങ്ങൾ സൃഷ്‌ടിക്കൽ, സ്‌കൂൾ എൻട്രൻസ്-എക്സിറ്റ് മെച്ചപ്പെടുത്തൽ, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടൽ എന്നീ നടപടികളാണ് സ്വീകരിച്ചത്.

മറ്റ് നവീകരണങ്ങളിൽ സ്‌കൂളുകൾക്ക് മുന്നിൽ പാർക്കിംഗ് ഇടങ്ങൾ ഒരുക്കൽ, വിദ്യാർത്ഥികളെ സുരക്ഷിതമായി വാഹനങ്ങളിൽ കയറ്റുന്നതിനും ഇറക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കൽ എന്നിവ ഉൾപ്പെടുന്നു.

ഈ മെച്ചപ്പെടുത്തലുകൾ റോഡ് ശൃംഖല വർധിപ്പിക്കുന്നുവെന്ന് മാത്രമല്ല, ദുബായുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തിപ്പിടിക്കുമെന്നും ആർടിഎയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

RTA has completed 8 measures to improve traffic in areas where educational institutions are functioning

ദുബായുടെ ജനസംഖ്യയുടെയും നഗര വികസനത്തിന്‍റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ആർടിഎയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിത്. തുടർച്ചയായ അടിസ്ഥാന സൗകര്യങ്ങളുടെ മുന്നേറ്റങ്ങളിലൂടെ, എമിറേറ്റിന്‍റെ സുസ്ഥിര വളർച്ചയെ ആർടിഎ പിന്തുണയ്ക്കുകയും താമസക്കാരുടെ സന്തോഷവും ക്ഷേമവും വർധിപ്പിക്കാൻ പ്രവർത്തിക്കുകയും ദുബായിയെ ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ഉയർത്തുമെന്ന് അൽ ബന്ന കൂട്ടിച്ചേർത്തു.

സ്കൂൾ സോണുകളിൽ ട്രാഫിക് പരിഹാരങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്ന് ആർടിഎ അറിയിച്ചു. 2025 ആദ്യം അൽ ഖർഹൂദ്, അൽ ബർഷ 1, അൽ വർഖ, അൽ ബർഷ സൗത്ത് തുടങ്ങിയ പ്രധാന മേഖലകളിലെ 13ലധികം സ്‌കൂളുകളെ ഉൾപ്പെടുത്തി വിപുലീകരിക്കും. കൂടാതെ, ഈ പ്രദേശങ്ങളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാ സമയം കൂടുതൽ ലാഭിക്കുന്നതിനും ഒരു പ്രവർത്തന പദ്ധതി വികസിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com