ആഗോള ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആർടിഎ

മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
RTA in collaboration with Global Business Agility Institute

ആഗോള ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആർടിഎ

Updated on: 

ദുബായ്: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സംഘടിപ്പിച്ച കോർപ്പറേറ്റ് ട്രാൻസ്ഫോർമേഷൻ വീക്ക് 2026-ന്‍റെ ഭാഗമായി 'ഇൻസ്റ്റിറ്റ്യൂഷണൽ റെഡിനസ് & ഡെവലപ്‌മെന്‍റ് സെന്‍റർ' ആർടിഎ ഡയറക്റ്റർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാനുമായ മത്താർ അൽ തായർ ഉദ്ഘാടനം ചെയ്തു.

സ്ഥാപനത്തിന്‍റെ ഭാവി ഉറപ്പാക്കുക, മാറ്റങ്ങളോട് അതിവേഗം പ്രതികരിക്കാൻ ഉതകുന്ന പ്രവർത്തന രീതികൾ സ്വീകരിക്കുക, ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവയാണ് പുതിയ കേന്ദ്രത്തിലൂടെ ആർ.ടി.എ ലക്ഷ്യമിടുന്നത്. സുസ്ഥിരമായ വികസനത്തിനും ഭാവിക്കും അനുസൃതമായി മാറ്റങ്ങളെ മുൻകൂട്ടി കാണാനും കൃത്യമായി പ്രതികരിക്കാനും ശേഷിയുള്ള ഒരു സംസ്കാരം അത്യാവശ്യമാണെന്ന് മത്താർ അൽ തായർ ചൂണ്ടിക്കാട്ടി.

സന്ദർശനത്തിനിടെ കോർപ്പറേറ്റ് എജിലിറ്റി ലാബ് ഉദ്ഘാടനം അദ്ദേഹം ചെയ്തു. തുടർന്ന് കോർപ്പറേറ്റ് ട്രാൻസ്ഫോർമേഷൻ എക്സലൻസ് ചാർട്ടറിൽ അദ്ദേഹം ഒപ്പുവെച്ചു. മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നാല് ദിവസം നീണ്ടുനിന്ന പരിപാടിയിൽ ആഗോള വിദഗ്ധർ നയിച്ച 10 സെമിനാറുകളും രണ്ട് പാനൽ ചർച്ചകളും നാല് പരിശീലന ശിൽപശാലകളും സംഘടിപ്പിച്ചു.

ചടങ്ങിന്‍റെ ഭാഗമായി ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് ആദ്യത്തെ ആഗോള 'എജിലിറ്റി സെന്‍റർ ഓഫ് എക്സലൻസ്' സ്ഥാപിക്കുന്നതിനുള്ള തന്ത്രപ്രധാന കരാറിലും ആർടിഎ ഒപ്പുവെച്ചു.

ആർടി.എ എക്സിക്യൂട്ടീവ് അഫയേഴ്സ് സെക്ടർ സിഇഒ മോസ സയീദ് അൽ മർറിയും ബിസിനസ് എജിലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡോ. അഹമ്മദ് സിദ്കിയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.

logo
Metro Vaartha
www.metrovaartha.com