
ദുബായിൽ പുതു തലമുറ എഐ ട്രാഫിക് സിഗ്നൽ സംവിധാനത്തിന് തുടക്കമിട്ട് ആർടിഎ
representative image
ദുബായ്: ഗതാഗത പ്രവാഹം കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്താനും തിരക്ക് കുറക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തിയ നവീന ട്രാഫിക് സിഗ്നൽ നിയന്ത്രണ സംവിധാനമായ യുടിസി -യു.എക്സ് ഫ്യൂഷൻ ദുബായിൽ പ്രവർത്തനം തുടങ്ങി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
തത്സമയ ഡേറ്റ അടിസ്ഥാനമാക്കിയാണ് ഇത് ട്രാഫിക് സിഗ്നലുകൾ നിയന്ത്രിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ജങ്ഷനുകളിലെ സിഗ്നൽ പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് യുടിസി-യുഎക്സ് ഫ്യൂഷൻ സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്. സിഗ്നൽ സമയത്തിന്‍റെ ദൈർഘ്യം തത്സമയം ക്രമീകരിക്കാൻ സാധിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത
നേട്ടങ്ങൾ
പ്രധാന റോഡുകളിലൂടെയുള്ള യാത്രാ സമയങ്ങളിൽ 20% വരെ കുറവ്.
ഇന്‍റർ സെക്ഷനുകളിലും തിരക്കേറിയ സമയങ്ങളിലും കാര്യക്ഷമമായ മാനേജ്‌മെന്‍റ്
നഗര വ്യാപകമായി മെച്ചപ്പെട്ട മൊബിലിറ്റി