ദുബായ് ലൂപ്​ ആദ്യഘട്ടം നിർമാണം ഉടനെന്ന് ആർടിഎ: ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത് രണ്ടിടങ്ങളിൽ

250കോടി ദിർഹം ചെലവിലാണ്​ പദ്ധതി നിർമിക്കുന്നത്​
RTA says construction of first phase of Dubai Loop to begin soon

ദുബായ് ലൂപ്​ ആദ്യഘട്ടം നിർമാണം ഉടനെന്ന് ആർടിഎ

Updated on

ദുബായ്: ഭൂഗർഭ പാതയായ ദുബായ് ലൂപ്പിന്‍റെ ആദ്യഘട്ടം നിർമാണം ഉടൻ ആരംഭിക്കുമെന്ന്​ ദുബായ് ആർടിഎ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽതായർ അറിയിച്ചു. ദുബായിൽ തുടങ്ങിയ ലോക സർക്കാർ ഉച്ചകോടയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​.

'ദുബായ് ലൂപ്​’ ആദ്യഘട്ടത്തിൽ നഗരത്തിൽ രണ്ടിടങ്ങളിൽ നടപ്പിലാക്കും. ദുബായ് ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ, ദുബായ് മാൾ എന്നീ മേഖലകളിലായാണ്​ ‘ദുബായ് ലൂപ്​’ ആദ്യഘട്ടത്തിൽ നിർമിക്കുന്നത്​. 250കോടി ദിർഹം ചെലവിലാണ്​ പദ്ധതി നിർമിക്കുന്നത്​.

ആർടിഎയും അമേരിക്കൻ ടെക്​ പ്രമുഖൻ ഇലോൺ മസ്കിന്‍റെ ബോറിങ് കമ്പനിയും പദ്ധതി നടപ്പിലാക്കുന്നതിന്​ കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതോടെ യുഎസിലെ ലാസ്​ വഗാസിന്​ ശേഷം നവീനമായ ഗതാഗത പദ്ധതി നടപ്പിലാക്കുന്ന ആദ്യ പട്ടണമായി ദുബായ് മാറും. ദുബായ് ലൂപി’ൽ ആകെ 22.2 കി.മീറ്റർ പാതയിൽ 19 സ്റ്റേഷനുകളാണുണ്ടാവുക. ആദ്യഘട്ടത്തിൽ 6.4കി.മീറ്റർ പാതയാണ്​ നിർമിക്കുന്നത്​. 60കോടി ദിർഹം ചിലവിടുന്ന ഈ ഘട്ടത്തിൽ ഡി.ഐ.എഫ്​.സിക്കും ദുബായ് മാളിനുമിടയിൽ നാല്​ സ്​റ്റേഷനുകളാണുണ്ടാവുക. ഇതുവഴി 100കാറുകൾക്ക്​ കടന്നുപോകാൻ കഴിയുമെന്നും ഡി.ഐ.എഫ്​.സിക്കും ദുബായ് മാളിനുമിടയിൽ യാത്രാസമയം 20മിനുറ്റിൽ നിന്ന്​ മൂന്നു മിനുറ്റായി കുറയുകയും ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com