ഷെയ്ഖ് സായിദ് റോഡിൽ റോഡ് സുരക്ഷയും ഗതാഗതവും വർധിപ്പിക്കാൻ നടപടികളുമായി ആർടിഎ

ദുബായ് എമിറേറ്റിന്‍റെ പ്രധാന ഗതാഗത ഇടനാഴികളിൽ ഒന്നാണ്ഷെയ്ഖ് സായിദ് റോഡ്.
rta to increase road safety and traffic on sheikh zayed road
ഷെയ്ഖ് സായിദ് റോഡിൽ റോഡ് സുരക്ഷയും ഗതാഗതവും വർധിപ്പിക്കാൻ നടപടികളുമായി ആർടിഎ
Updated on

ദുബായ്: ഷെയ്ഖ് സായിദ് റോഡിന്‍റെ ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഷെയ്ഖ് സായിദ് റോഡിൽ മൂന്ന് പ്രധാന നവീകരണ പ്രവർത്തനങ്ങൾ നടത്തിയതായി ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുള്ള ലൂത്ത പറഞ്ഞു.

ദുബായ് എമിറേറ്റിന്‍റെ പ്രധാന ഗതാഗത ഇടനാഴികളിൽ ഒന്നാണ്ഷെയ്ഖ് സായിദ് റോഡ്. ഗതാഗത രംഗത്തെ നവീകരണ പ്രവർത്തനങ്ങളിൽ ആദ്യത്തേത് അബൂദബി ദിശയിലും അൽ ശീഫ് സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനുമിടയിലുള്ള ദൂരം വർധിപ്പിക്കുന്നതും, അൽ മനാറയിലേക്കുള്ള ഗതാഗതത്തിനായി അധിക പാത അവതരിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ്. ഇതുമൂലം ഈ ദിശയിലുള്ള വാഹന ശേഷി 30% വർധിക്കും. എൻട്രി-എക്സിറ്റ് വാഹന പ്രവാഹം ഇത് ഗണ്യമായി മെച്ചപ്പെടുത്തും.

ദുബായ് മാളിന് സമീപമുള്ള ഷെയ്ഖ് സായിദ് റോഡിലെ ഫസ്റ്റ് ഇന്‍റർചേഞ്ചിലേക്ക് നയിക്കുന്ന ഷാംഗ്രി-ലാ ഹോട്ടലിന് മുന്നിലുള്ള സർവിസ് റോഡിന്‍റെ എക്സിറ്റിൽ മാറ്റങ്ങൾ വരുത്തിയതാണ് രണ്ടാമത്തെ മെച്ചപ്പെടുത്തൽ.

സർവിസ് റോഡിൽ നിന്നുള്ള പ്രവേശന കവാടവും അൽ സഫ സ്ട്രീറ്റിലേക്കും ദുബായ് മാളിലേക്കുമുള്ള എക്സിറ്റും തമ്മിലുള്ള കൂടിച്ചേരൽ ദൂരം വർധിപ്പിക്കുന്നതാണ് ഈ പ്രവൃത്തികൾ. ഗതാഗതം മെച്ചപ്പെടുത്താനും ഈ പ്രധാന സ്ഥലത്തെ തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

മൂന്നാമത്തെ മെച്ചപ്പെടുത്തലിൽ അൽ മറാബി സ്ട്രീറ്റിനും അൽ മനാറ സ്ട്രീറ്റിനുമിടയിലുള്ള കൂടിച്ചേരൽ അബൂദബി ദിശയിലേക്ക് നീട്ടുന്നതാണ്. ലയന സ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനും കാത്തിരിപ്പ് ക്യൂകൾ ഒഴിവാക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ വാഹന ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ മെച്ചപ്പെടുത്തൽ രൂപകൽപന ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com