ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

RTA's new bridge to connect Dubai-Al Ain Road with Nadd Al Sheebah

ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

Updated on

ദുബായ്: ദുബായ് - അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബ പ്രദേശവുമായി ബന്ധിപ്പിക്കുന്ന 700 മീറ്റർ നീളമുള്ള രണ്ടു വരി പാലം നിർമിക്കുമെന്ന് ദുബായ് ആർ.ടി.എ അറിയിച്ചു. 30,000 ത്തോളം താമസക്കാർക്ക് പ്രയോജനകരമാവുന്ന പദ്ധതി അൽ ഐനിലേക്കുള്ളഗതാഗതം സുഗമമാക്കും. പാലം പണി പൂർത്തിയായാൽ മണിക്കൂറിൽ 2,600 വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാനാകും.

ദുബായ് -അൽ ഐൻ റോഡിൽ നിന്ന് നദ്ദ് അൽ ഷീബയിലേക്കുള്ള യാത്രാ സമയം 83% (നിലവിലെ ആറിൽ നിന്ന് ഒരു മിനുട്ടായി) കുറയ്ക്കുകയും ചെയ്യും. ഈ ഭാഗത്തെ എൻട്രി-എക്സിറ്റ് പോയിന്റുകളിലെ തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. ഈ വർഷം നാലാം പാദത്തിൽ ആരംഭിച്ച് 2026 നാലാം പാദത്തിൽ പാലം നിർമാണം പൂർത്തിയാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com