സുരക്ഷ മുൻകരുതൽ: പ്രധാന വിനോദ കേന്ദങ്ങൾ അടച്ച് ദുബായ്, ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം

സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി
Safety precaution: Dubai closes major entertainment centers, completely bans drones

സുരക്ഷ മുൻകരുതൽ: പ്രധാന വിനോദ കേന്ദങ്ങൾ അടച്ച് ദുബായ്, ഡ്രോണുകൾക്ക് സമ്പൂർണ നിരോധനം

Updated on

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകി. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതരെത്തിയത്. ഗ്ലോബൽ വില്ലേജ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ഇതോടൊപ്പം ഐൻ ദുബായും താൽക്കാലികമായി അടച്ചിട്ടുണ്ട്. ദുബായ് പാർക്സ് ആൻഡ് റിസോർട്സും ഔദ്യോഗിക നിർദ്ദേശങ്ങളെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യുഎഇയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി.

ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിനോദത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്ന ഡ്രോണുകൾ, ഗ്ലൈഡറുകൾ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയ്ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല. മേഖലയിലെ ‘അസാധാരണ സാഹചര്യങ്ങൾ’ മുൻനിർത്തി സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് ഈ നടപടി. ഈ നിർദ്ദേശം ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com