തിരക്കേറിയ സമയങ്ങളിൽ സാലിക് നിരക്ക് 6 ദിർഹം; വർദ്ധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

Salik fare to increase by 6 dirhams during peak hours
തിരക്കേറിയ സമയങ്ങളിൽ സാലിക് നിരക്ക് 6 ദിർഹം; വർദ്ധന വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
Updated on

ദുബായ്: ദുബായിൽ തിരക്കേറിയ സമയങ്ങളിൽ സാലിക് നിരക്കിൽ വരുത്തിയ രണ്ട് ദിർഹം വർദ്ധന വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. പ്രവൃത്തി ദിവസങ്ങളിൽ, രാവിലെ തിരക്കേറിയ സമയത്തും (രാവിലെ 6 മുതൽ 10 വരെ) വൈകുന്നേരത്തെ തിരക്കേറിയ സമയത്തും (വൈകിട്ട് 4 മുതൽ രാത്രി 8 വരെ) ടോൾ 6 ദിർഹം ആയിരിക്കും.

തിരക്കില്ലാത്ത സമയങ്ങളിൽ, രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും , രാത്രി 8 മുതൽ പുലർച്ചെ 1 വരെയും, ടോൾ 4 ദിർഹം ആയിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ടോൾ 4 ദിർഹം ആയിരിക്കും. എല്ലാ ദിവസങ്ങളിലും പുലർച്ചെ 1 മുതൽ 6 വരെ സൗജന്യമായിരിക്കും. അൽ സഫ നോർത്ത്, അൽ സഫ സൗത്ത് ടോൾ ഗേറ്റുകളിലൂടെയും അൽ മംസാർ നോർത്ത്, അൽ മംസാർ സൗത്ത് ടോൾ ഗേറ്റുകളിലൂടെയും ഒരേ ദിശയിൽ ഒരു മണിക്കൂറിനുള്ളിൽ കടക്കുമ്പോൾ നിരക്കുകൾ ഈടാക്കുന്ന രീതിയിൽ മാറ്റമില്ലെന്ന് സാലിക് അറിയിച്ചു..

പാർക്കിംഗ് ഫീസിൽ മാറ്റം

2025 മാർച്ച് അവസാനത്തോടെ പാർക്കിങ്ങ് ഫീസിലും മാറ്റമുണ്ടാകും. പ്രീമിയം പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 6 ദിർഹവും മറ്റ് പണമടച്ചുള്ള പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 4 ദിർഹവുമാണ് മാർച്ച് അവസാനം മുതൽ ഈടാക്കുക. തിരക്കില്ലാത്ത സമയങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും താരിഫുകൾ മാറ്റമില്ലാതെ തുടരും.

രാത്രി 10 മുതൽ രാവിലെ 8 വരെ പാർക്കിംഗ് സൗജന്യമായിരിക്കും, ഞായറാഴ്ചകളിൽ ദിവസം മുഴുവൻ പാർക്കിങ്ങ് സൗജന്യമായിരിക്കും. ഇവന്‍റ് സോണുകൾക്ക് സമീപമുള്ള പണമടച്ചുള്ള പൊതു പാർക്കിംഗ് സ്ഥലങ്ങൾക്ക് മണിക്കൂറിന് 25 ദിർഹം ഫീസ് ഏർപ്പെടുത്താനും തീരുമാനമായി. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിന് സമീപമുള്ള പാർക്കിങ്ങ് ഇടങ്ങളിൽ ഈ മാസം മുതൽ തുടങ്ങിയ പ്രധാന ഇവന്‍റുകളിൽ ഈ നയം നടപ്പാക്കിത്തുടങ്ങി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com