
റിയാദ്: സൗദി അറേബ്യയില്‍ മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 44 പേര്‍ക്ക് പരിക്ക്. മക്ക-റിയാദ് റോഡില്‍ ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. ഉംറ തീര്‍ഥാടകരാണോ ബസില്‍ എന്ന് വ്യക്തമല്ല.
സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലന്‍സ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. 10 പേര്‍ക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പരിക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.