
റിയാദ്: സൗദി അറേബ്യൻ ബാലൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ജയിൽ മോചിതനാകാൻ വൈകും . തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങിലാണ് നിര്‍ണായക വിധി. പബ്‌ളിക് റൈറ്റ് പ്രകാരമുളള കുറ്റകൃത്യത്തിനാണ് ശിക്ഷ വിധിച്ചത്.
മരിച്ച സൗദി ബാലന്‍റെ കുടുംബം അഞ്ച് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്. നിലവില്‍ 19 വര്‍ഷം അബ്ദുൾ റഹീം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം കാലാവധി പൂര്‍ത്തിയാക്കി റഹീമിന്‍റെ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷ.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.