പ്രവാസികൾക്ക് അക്കൗണ്ട് തുറക്കാൻ എസ്ബിഐ യോനോ ആപ്പ്

എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകൾ ആരംഭിക്കാൻ സൗകര്യം
SBI YONO
SBI YONO
Updated on

കൊച്ചി: വിദേശ ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി എസ്ബിഐയുടെ യോനോ ആപ്പ്. സേവിങ്സ്, കറന്‍റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ തുറക്കാനാകും.

പുതിയ ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങുന്നത് എളുപ്പമാക്കാനും കാര്യക്ഷമമാക്കാനുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍-ടൈമായി ഉപയോക്താക്കള്‍ക്ക് അപേക്ഷയുടെ പുരോഗതി അറിയാനും സാധിക്കും.

വിദേശ ഇന്ത്യക്കാര്‍ക്ക് അവിടെ നിന്ന് ലഭിക്കുന്ന പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ അവരുടെ പേരില്‍ തുറക്കുന്നതാണ് എന്‍ആര്‍ഇ അക്കൗണ്ട്.

എന്‍ആര്‍ഐയുടെ പേരില്‍ ഇന്ത്യയിലെ പണം സൂക്ഷിക്കാന്‍ തുറക്കുന്ന അക്കൗണ്ടാണ് എന്‍ആര്‍ഒ അക്കൗണ്ട്. വാടക, ഡിവിഡന്‍റ്, പെന്‍ഷന്‍, പലിശ എന്നിവയൊക്കെ ഇതില്‍ നിക്ഷേപിക്കാം.

എന്‍ആര്‍ഇ അക്കൗണ്ടിന് നികുതി ബാധകമല്ല. അതായത് അക്കൗണ്ടിലുള്ള ബാലന്‍സിനും അതിനു ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ട. അതേസമയം എന്‍ആര്‍ഒ അക്കൗണ്ടില്‍ നിന്ന് ലഭിക്കുന്ന പലിശ വരുമാനത്തിന് 30 ശതമാനം നികുതി നല്‍കണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com