മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ സ്വീകാര്യതയുണ്ട്, ഒടിടിയെ മനസിൽ കണ്ട് സിനിമ ചെയ്യണം: വി.സി. അഭിലാഷ്

ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം കോസ്മോപോളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച സിനിമാറ്റിക്ക വിത്ത് വിസി എന്ന സിനിമാ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു
director vc abhilash about malayalam cinema

മലയാള സിനിമയ്ക്ക് ആഗോളതലത്തിൽ സ്വീകാര്യതയുണ്ട്, ഒടിടിയെ മനസിൽ കണ്ട് സിനിമ ചെയ്യണം: വി.സി. അഭിലാഷ്

Updated on: 

ദുബായ്: മലയാള സിനിമയ്ക്ക് ഇന്ന് ആഗോളതലത്തിൽ സ്വീകാര്യതയുണ്ടെന്നും അതിനാൽ ഒടിടി പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ മുന്നിൽ കണ്ടുകൊണ്ട് ഏത് നാടുകളിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന സാർവത്രികമായ പ്രമേയങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും ദേശീയ പുരസ്കാര ജേതാവും സംവിധായകനുമായ വി. സി. അഭിലാഷ് പറഞ്ഞു. സിനിമ തത്പരരായ വിദ്യാർഥികൾക്കായി മെട്രോപൊളിറ്റൻ റിക്രിയേഷൻ ക്ലബ്ബിന്റെയും ഷാജു വാലപ്പന്റെയും സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ സാഹിത്യ വിഭാഗം കോസ്മോപോളിറ്റൻ സ്കൂളിൽ സംഘടിപ്പിച്ച സിനിമാറ്റിക്ക വിത്ത് വിസി എന്ന സിനിമാ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ ഗൗരവമായി കാണുന്ന പുതിയ തലമുറ മലയാള സിനിമയിൽ വന്നിട്ടുള്ള മാറ്റങ്ങൾ കൃത്യമായി തിരിച്ചറിയണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യയും വേറിട്ട കഥപറച്ചിൽ രീതികളും ഉപയോഗപ്പെടുത്തിയാണ് ഇന്നത്തെ മലയാള സിനിമ മുന്നേറുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വേറിട്ട കഥകളും ശക്തമായ തിരക്കഥയുമാണ് ഇന്നത്തെ സിനിമകളുടെ ജീവനാഡി. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ദൃശ്യങ്ങൾ പകർത്തുവാൻ ഇന്ന് ഡിജിറ്റൽ ക്യാമറകളും ആധുനിക പോസ്റ്റ് പ്രൊഡക്ഷൻ സാങ്കേതികവിദ്യകളും സഹായിക്കുന്നുണ്ട്. മലയാള സിനിമയ്ക്ക് ഇന്ന് ആഗോളതലത്തിൽ സ്വീകാര്യതയുണ്ട്. അതിനാൽ ഒടിടി പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ മുന്നിൽ കണ്ടുകൊണ്ട് ഏത് നാടുകളിലുള്ളവർക്കും ആസ്വദിക്കാൻ കഴിയുന്ന സാർവത്രികമായ പ്രമേയങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പ്രസിഡന്റ് ഗിരീശൻ കട്ടാമ്പിൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. മാധ്യപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിൽ, എഴുത്തുകാരൻ ജോയ് ഡാനിയൽ, ജിതിൻ രാജ്, ജനറൽ സെക്രട്ടറി ബഷീർ കാലടി, ജോയിന്റ് ട്രഷറർ അസീസ് , വൈസ് പ്രസിഡന്റ് പ്രേം കുമാർ, ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളി സാഹിത്യവിഭാഗം കൺവീനർ സുരേഷ് കൃഷ്ണ, കലാവിഭാഗം കൺവീനർ കെ വി ഷാജി, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ വിപിനേന്ത്ര കുമാർ, സുരേന്ദ്രൻ, ഋതു ഋതുഘേഷ്, ഒലിവിയ, അഭിനവ്, ഷാനി അബ്ദു, അർഷാദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. . വി.സി.അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് എന്ന ചിത്രം അജ്മാൻ സോഷ്യൽ സെന്ററിൽ പ്രദർശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com