സ്കൂൾ കെട്ടിട നിർമാണത്തിനിടെ മേൽക്കൂര തകർന്ന് രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്

മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല
The roof collapsed during construction of the school building; Two people died and three others were injured
സ്കൂൾ കെട്ടിട നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
Updated on

ഷാർജ: കൽബയിൽ സ്കൂൾ കെട്ടിട നിർമ്മാണത്തിനിടെ മേൽക്കൂര തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചതായും ചികിത്സ നൽകിയതായും കിഴക്കൻ മേഖല പൊലീസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ ഡോ.അലി അൽ ഖമൂദി അറിയിച്ചു.

അപകട വിവരം അറിഞ്ഞ ഉടൻ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, കൽബ പൊലീസ് സ്റ്റേഷൻ, ആംബുലൻസ്, കൽബ മുൻസിപ്പാലിറ്റി എന്നിവ ഉൾപ്പെടയുള്ള സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു.

മരിച്ചവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. അപകട കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.