
ശാസ്ത്രീയ ഗവേഷണം: ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയും തമ്മിൽ ധാരണ
ദുബായ്: നവീകരണം ശാസ്ത്രീയ ഗവേഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
വൈദഗ്ധ്യം കൈമാറുന്നതിനും ഭാവി വികസനങ്ങൾക്കനുസരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ പദ്ധതികൾ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് കരാറിൽ ഒപ്പുവെച്ചത്.
ദുബായ് ഇമിഗ്രേഷൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയും ട്രെൻഡ്സ് റിസർച്ച് സിഇഒ ഡോ. മുഹമ്മദ് അബ്ദുള്ള അൽ അലിയുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്.