

പ്രസിഡന്‍റ് സുരേഷ് പുറവങ്കര, സെക്രട്ടറി അരുൺ സുന്ദർരാജ്, ട്രഷറർ രാകേഷ് മുട്ടിൽ, സീനിയററ്റ് ചെയർപെഴ്സൺ പുഷ്പ മഹേഷ്.
ദുബായ്: സീനിയർ ചേംബർ ഇന്‍റർനാഷണൽ ദുബായ് ലീജിയൻ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ദുബായ് ലാവെൻഡർ ഹോട്ടലിൽ നടത്തി. യുഎഇ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും മലയാളിയുമായ സി.പി. റിസ്‌വാൻ മുഖ്യാതിഥിയായിരുന്നു.
സുരേഷ് പുറവെങ്കര (പ്രസിഡന്‍റ്), അരുൺ സുന്ദർരാജ് (സെക്രട്ടറി), രാകേഷ് മുട്ടിൽ (ട്രഷറർ ), മഹേഷ് കൃഷ്ണൻ (വൈസ് പ്രസിഡന്‍റ്), നയന ഷൈജു (ജോയിന്‍റ് സെക്രട്ടറി ), പുഷ്പ മഹേഷ് (സീനിയറേറ്റ് ചെയർപേഴ്സൺ) എന്നിവരാണ് ചുമതലയേറ്റത്.
നാഷണൽ ഡയറക്റ്റർ നിഷാദ് ഗോപിനാഥ് പുതിയ അംഗങ്ങൾക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനീർ അൽ വഫാ, അഡ്വ. വി.സി. ചാക്കോ, ഷാക്കിറ മുനീർ, രാജീവ് പിള്ള, സന്തോഷ് നായർ എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം ഡയറക്റ്റർ സനേഷ് മുട്ടിൽ സ്വാഗതവും അരുൺ സുന്ദർരാജ് നന്ദിയും പറഞ്ഞു.