

സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യൂണിവേഴ്‌സല്‍ മല്ലോട്ട് ചാമ്പ്യന്മാർ
ദുബായ്: ഐക്കോണിക് എഫ്‌സി യുഎഇ കാഞ്ഞിരപ്പൊയില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യൂണിവേഴ്‌സല്‍ മല്ലോട്ട് ചാമ്പ്യന്മാരായി. ജുമൈര എഫ്‌സി റണ്ണറപ്പായി. ഷാര്‍ജ പേസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന മത്സരത്തില്‍ 16 ടീമുകളാണ് ഏറ്റുമുട്ടിയത്.
റെഡ് സ്റ്റാര്‍ കീക്കാംകോട്ട്, ബ്ലൂ വേവ്‌സ് എഫ്‌സി ടീമുകള്‍ സെമിഫൈനലിസ്റ്റുകളായി. ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഐക്കോണിക് എഫ്‌സി 2026 ജേഴ്‌സി പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് , ജോയിന്റ് സെക്രട്ടറി ജിബി ബേബി, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ എന്നിവര്‍ മുഖ്യാതിഥികളായി.