
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി യുഎഇ
Representative image
ദുബായ്: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായുള്ള രാജ്യാന്തര ഓപ്പറേഷന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി യുഎഇ. ഓപ്പറേഷന്‍റെ ഭാഗമായി 73 സർച്ച് വാറണ്ടുകൾ പുറപ്പെടുവിക്കുകയും 32 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതിൽ 22 പേരെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ വിഡിയോകൾ കൈവശം വച്ചതിനും നിർമിച്ചതിനും വിതരണം ചെയ്തതിനുമാണ് അറസ്റ്റ് ചെയ്തത്.
ഇതുകൂടാതെ, 15 കുട്ടികളെയും കൗമാരക്കാരെയും രക്ഷപ്പെടുത്തുകയും 393 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.