ദുബായ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ദുബായ് ബീച്ച് പാലസിലെ ജീവനക്കാരൻ മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കൽ മോൻ-45) മയ്യത്ത് ദുബായ് അൽഖൂസിൽ ഖബറടക്കി.
പരേതരായ കുഞ്ഞു മാസ്റ്ററുടേയും ആയിശുമ്മു ടീച്ചറുടേയും മകനാണ്. ഭാര്യ: ഷാഹിന (എഎംഎൽപിഎസ്, ക്ലാരി സൗത്ത്). മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപിസ്കൂൾ).