ഷെയ്ഖ് സായിദ് റോഡിൽ പുതിയ ട്രാക്ക് തുറന്നു: യാത്രാ സമയത്തിൽ ഗണ്യമായ കുറവ്

പുതിയ ക്രമീകരണം നിലവിൽ വന്നതോടെ മുൻപ് ആറ് മിനിറ്റോളം സമയം എടുത്തിരുന്ന യാത്ര ഇനി വെറും ഒരു മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും
Shaiekh Saeed road new track

രണ്ട് കിലോമീറ്റർ ദൂരത്തിലാണ് പുതിയ ട്രാക്ക്.

Updated on

ദുബായ്: ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി പുതിയ ട്രാക്ക് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബുർജ് ഖലീഫ - ദുബായ് മാൾ മെട്രൊ സ്റ്റേഷന് സമീപം അബുദാബി ഭാഗത്ത് നിന്ന് വേൾഡ് ട്രേഡ് സെന്‍റർ ഇന്‍റർചേഞ്ചിലേക്ക് പോകുന്ന ഭാഗത്താണ് രണ്ട് കിലോമീറ്റർ ദൂരത്തിൽ പുതിയ ട്രാക്ക് കൂട്ടിച്ചേർത്തത്.

ഇതോടെ ഈ ഭാഗത്തെ പാതകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി ഉയർന്നു. പുതിയ ക്രമീകരണം നിലവിൽ വന്നതോടെ മുൻപ് ആറ് മിനിറ്റോളം സമയം എടുത്തിരുന്ന യാത്ര ഇനി വെറും ഒരു മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും.

റോഡിന്‍റെ ശേഷി പതിനേഴ് ശതമാനം വർധിച്ചതോടെ തിരക്കേറിയ സമയങ്ങളിൽ മണിക്കൂറിൽ രണ്ടായിരത്തി അഞ്ഞൂറോളം വാഹനങ്ങൾക്ക് അധികമായി കടന്നുപോകാൻ കഴിയും. ഇത് വഴിയുള്ള മൊത്തം യാത്രാസമയത്തിൽ പത്ത് ശതമാനം വരെ ലാഭിക്കാൻ പുതിയ വികസനം സഹായിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com