
അബുദാബിയിൽ ശക്തി തിയറ്റേഴ്സിന്‍റെ രക്ത ദാന ക്യാമ്പ്
അബുദാബി: ലോക രക്തദാന ദിനാചരണത്തിന്‍റെ ഭാഗമായി ശക്തി തിയറ്റേഴ്‌സ് അബുദാബി ഷാബിയ 10 നോർത്ത് യൂണിറ്റിന്‍റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. മില്ലേനിയം ഹോസ്പിറ്റലിലെ ഡോ. ലീന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളായ അജിൻ, അച്ചുത്, ജുനൈദ്, ഷാജി, സഞ്ജയ്, ബിജു, ഹിൽറ്റൺ, ഖസായ്മത്, നിധീഷ്, അഹല്യ ഫർമസി അസിസ്റ്റന്‍റ് മാനേജർ രൂപേഷ്, ബ്ലഡ് ഡോണേഴ്സ് കേരള ഭാരവാഹികളായ സുനിത, ഷീബ എന്നിവർ പ്രസംഗിച്ചു. ഷാബിയ മേഖലയിലെ നാല്പതോളം പേർ രക്തം ദാനം ചെയ്തു.