
'സഫ്ദർ ഹാഷ്മി
file image
അബുദാബി: സഫ്ദർ ഹാഷ്മിയുടെ സ്മരണാർഥം ശക്തി തിയേറ്റേഴ്‌സ് അബുദാബിയുടെ നേതൃത്വത്തിൽ യുഎഇ തല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26, 27 തീയതികളിലായി അബുദാബി കേരള സോഷ്യൽ സെന്‍റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നായി 9 നാടകങ്ങൾ അരങ്ങേറും.
വിമുക്തി (ശക്തി സനയ മേഖല), കാട്ടുമാക്കാൻ (ചമയം ഷാർജ), വെട്ടുക്കിളികൾ (ശക്തി ഷാബിയ മേഖല), ഗർ (അഖണ്ട ദുബായ്), കാടകം (ശക്തി നാദിസിയ മേഖല), കിണർ (ഒണ്ടാരിയോ തിയറ്റേഴ്‌സ്), തിരിച്ചറിവുകൾ (ശക്തി ഖാലിദിയ മേഖല), തിരുത്ത് (എഡി ക്ലബ് അബുദാബി), ദുരന്തഭൂമി (ശക്തി നജ്‌ദ യൂണിറ്റ്) എന്നീ നാടകങ്ങളാണ് മത്സരരംഗത്തുള്ളത്.
മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച നടൻ, രണ്ടാമത്തെ നടൻ, മികച്ച ബാലതാരം എന്നി വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുകയെന്ന് സംഘാടകർ അറിയിച്ചു.