ഷാർജ സിഎസ്ഐ ഇടവക അൽമായ ഫെലോഷിപ്പിന്‍റെ 'കനിവ് 2026' മേയ് 29-ന്

ഗുരുതരമായ വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ വർഷത്തെ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Sharjah CSI Parish Lay Fellowship's 'Kaniv 2026' to be held on May 29

ഷാർജ സിഎസ്ഐ ഇടവക അൽമായ ഫെലോഷിപ്പിന്‍റെ 'കനിവ് 2026' മേയ് 29-ന്

Updated on

ഷാർജ: ഷാർജ സിഎസ്ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി നടത്തിവരുന്ന ജീവകാരുണ്യ പദ്ധതിയായ 'കനിവ് 2026' മേയ് 29-ന് നടത്തും. വൈകിട്ട് 6.30-ന് ഷാർജ സിഎസ്ഐ പാരിഷിലാണ് പരിപാടി അരങ്ങേറുന്നത്. ഗുരുതരമായ വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ വർഷത്തെ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി വൃക്കരോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കായി ഒരു പ്രത്യേക ബോധവൽക്കരണ പരിപാടി ഒരുക്കിയിട്ടുണ്ട്. ദുബായ് ഹെൽത്തിലെ നെഫ്രോളജിസ്റ്റായ ഡോ. ധന്യ മോഹൻ പരിപാടിക്ക് നേതൃത്വം നൽകും.

കനിവ് 2026-ന്‍റെ ഏറ്റവും വലിയ ആകർഷണം രണ്ട് കോറൽ ഗ്രൂപ്പുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ബൃഹത്തായ സംഗീത വിരുന്നാണ്. യുഎഇയിലെ പ്രമുഖ ക്രിസ്തീയ ഗായകസംഘമായ 'ജോയ്ഫുൾ സിംഗേഴ്സ് യു.എ.ഇ', 'വൈഎംസിഎ ക്വയർ ബഹ്റൈൻ' എന്നിവർ ചേർന്നാണ് ഈ സംഗീത സന്ധ്യ ഒരുക്കുന്നത്. ഇരു സംഘങ്ങളിൽ നിന്നുമായി 250-ഓളം ഗായകർ ഒരേ വേദിയിൽ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് സംഗീതാസ്വാദകർക്ക് ഒരു അപൂർവ്വ അനുഭവമായിരിക്കും.

ഇടവക വികാരി റവ. ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ്പ് വൈസ് പ്രസിഡന്‍റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി ചെറിയാൻ, കൺവീനർമാരായ എബി തഴീകയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 055 2231402

logo
Metro Vaartha
www.metrovaartha.com