ഷാർജ സിഎസ്ഐ ഇടവക വെക്കേഷൻ ബൈബിൾ സ്കൂൾ ക്യാംപ്

സിഎസ്ഐ പാരിഷ് ഷാർജ സൺഡേ സ്കൂൾ വിഭാഗം സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ‘ദി ജീസസ് ജേർണി’ ക്യാംപ് ഈ മാസം 3 മുതൽ 5 വരെ
Sharjah CSI VBS Camp: Three-day spiritual Bible camp

ജൂലൈ 3, 4, 5 തീയതികളിലാണ് ക്യാംപ്.

Updated on

​ഷാർജ: സിഎസ്ഐ പാരിഷ് ഷാർജ സൺഡേ സ്കൂൾ ഡിപ്പാർട്ട്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ വെക്കേഷൻ ബൈബിൾ സ്കൂൾ ക്യാംപ് ഈ മാസം 3, 4, 5 തീയതികളിൽ. ഇടവക വികാരി റവ. ജേക്കബ് ജോർജിന്‍റെ നേതൃത്വത്തിലാണ് ക്യാംപ്.

'ദി ജീസസ് ജേർണി' എന്നതാണ് ഈ വർഷത്തെ പ്രമേയം. ​പ്രമുഖ കൗൺസിലറും മോട്ടിവേഷണൽ സ്പീക്കറുമായ ദീപു ജോർജ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളിൽ ക്രിസ്തീയ മൂല്യങ്ങളും ആത്മീയ വളർച്ചയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരാധന, ബൈബിൾ പഠനം, സംഗീതം, ക്രിയാത്മകമായ പഠനരീതികൾ, ആകർഷകമായ വിനോദങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് മൂന്ന് ദിവസത്തെ ക്യാംപ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

​സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് അനില ഫിലിപ്പ്, ചർച്ച് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ​രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 050-9329098, 054-3247415 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com