

ഷാർജ ഗൾഫ് വനിതാ ക്രിയേറ്റീവ് അവാർഡുകൾ സമ്മാനിച്ചു
ഷാർജ: വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി നൽകി വരുന്ന എട്ടാമത് ഷാർജ ഗൾഫ് വനിതാ ക്രിയേറ്റീവ് അവാർഡുകൾ സമ്മാനിച്ചു. ഷാർജ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കല, സാഹിത്യം, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച ഗൾഫ് മേഖലയിലെ വനിതകളാണ് പുരസ്കാരത്തിന് അർഹരായത്.
ഗൾഫ് രാജ്യങ്ങളിലെ വനിതകളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് ആഗോളതലത്തിൽ അംഗീകാരം നൽകുകയുമാണ് ഈ പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.