ഷാര്‍ജ ഇന്‍കാസ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്‌ഘാടനവും മാപ്പിളപ്പാട്ട്‌ മത്സരവും

മാപ്പിളപ്പാട്ട്‌ മത്സരത്തില്‍ നൗഷാദ്‌ റാവുത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി
Sharjah Incas Thrissur District Committee inauguration and Mappilapattu competition

ഷാര്‍ജ ഇന്‍കാസ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തനോദ്‌ഘാടനവും മാപ്പിളപ്പാട്ട്‌ മത്സരവും

Updated on

ഷാർജ: ഷാര്‍ജ ഇന്‍കാസ്‌ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്‌ഘാടനം ചാലക്കുടി എംഎല്‍എ സനീഷ്‌ കുമാര്‍ ജോസഫ്‌ നിർവഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയിൽ ഇന്‍കാസ്‌ ഷാര്‍ജ തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് തോമസ്‌ അദ്ധ്യക്ഷത വഹിച്ചു.

എസ്‌. മുഹമ്മദ്‌ ജാബിര്‍, രഞ്‌ജന്‍ ജേക്കബ്‌,അഡ്വ. വൈ.എ. റഹീം,പ്രദീപ്‌ നെന്മാറ,ഷാജി ജോണ്‍,എ.വി. മധു, ചന്ദ്രപ്രകാശ്‌ ഇടമന, നവാസ്‌ തേക്കട, ഷാജിലാല്‍, റോയ്‌, അശോക്‌, മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ്‌ ചുമ്മാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി വി.എന്‍. ബാബു സ്വാഗതവും ട്രഷറര്‍ സോമഗിരി നന്ദിയും പറഞ്ഞു.

മാപ്പിളപ്പാട്ട്‌ മത്സരത്തില്‍ നൗഷാദ്‌ റാവുത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഏലിയാസ്‌,ദേവനന്ദ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com