ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ സ്കൂൾ: സേവനത്തിന്‍റെ ഇരുപതാണ്ട് പിന്നിട്ട ജീവനക്കാർക്ക് ആദരം

ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര സമ്മാനിച്ചു
Sharjah Indian Association honours employees who completed 20 years of service to Indian Schools

ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇന്ത്യൻ സ്കൂൾ: സേവനത്തിന്‍റെ ഇരുപതാണ്ട് പിന്നിട്ട ജീവനക്കാർക്ക് ആദരം

Updated on

ഷാർജ: സേവന രംഗത്ത്‌ രണ്ടു പതിറ്റാണ്ടു പിന്നിട്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലെയും, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകളിലെയും സ്റ്റാഫംഗങ്ങളെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി ആദരിച്ചു. ഓഫീസ്‌ സ്റ്റാഫംഗങ്ങള്‍, ഡ്രൈവര്‍മാര്‍, കണ്ടക്ടർമാർ , സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി മുപ്പതോളം പേരെയാണ്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജുവൈസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്‌.

ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്‌ പുറയത്ത്‌,ട്രഷറര്‍ ഷാജി ജോണ്‍,എംഎസ്ഒ ബദരിയ അൽ തമീമി എന്നിവര്‍ പ്രസംഗിച്ചു.

ജോയിന്‍റ് ജനറല്‍ സെക്രട്ടറി ജിബി ബേബി,ജോയിന്റ്‌ ട്രഷറര്‍ റെജി പാപ്പച്ചൻ, മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളായ കെ.കെ. താലിബ്‌, അബ്ദുമനാഫ്‌, പ്രഭാകരന്‍ പയ്യന്നൂര്‍,എം.വി. മധു, മുരളി ഇടവന,അനീസ്‌ റഹ്മാന്‍,മാത്യു മണപ്പാറ,യൂസഫ്‌ സഗീര്‍,സുജനൻ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com