ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ-സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്‍ററിൽ നടത്തും
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന് Sharjah Indian Association Onam
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം 20ന്
Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം കലാ-സാംസ്കാരിക പരിപാടികളോടെ ഈ മാസം 20ന് ഷാർജ എക്സ്പോ സെന്‍ററിൽ നടത്തുമെന്ന് പ്രസിഡന്‍റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, വി. അബ്ദുൽ റഹ്മാൻ, വി.കെ. ശ്രീകണ്ഠൻ എംപി, എ.കെ.എം. അഷ്റഫ് എംഎൽഎ, വ്യവസായി അബ്ദുൽ ഖാദർ തെരുവത്ത്, ഷാർജ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിർ, ഷാർജ സോഷ്യൽ വര്‍ക് ലൈസൻസിങ് ആൻഡ് ഡവലപ്മെന്‍റ് വിഭാഗം മേധാവി ഖുലൂദ് അൽ നുഐമി, അസോസിയേഷൻ രക്ഷാധികാരി അഹമദ് മുഹമ്മദ് ഹമദ് അൽ മിദ് ഫ തുടങ്ങിയവർ സംബന്ധിക്കും.

അര നൂറ്റാണ്ടിന്‍റെ പ്രവാസം പൂർത്തിയാക്കിയ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ ചടങ്ങിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ ആദരിക്കും.

ഘോഷയാത്ര, ചെണ്ടമേളം, പഞ്ചാരി മേളം, കഥകളി, പുലിക്കളി, തെയ്യം തുടങ്ങിയ പരിപാടികളും ചെമ്മീൻ ബാൻഡിന്‍റെ സംഗീത പരിപാടിയുമുണ്ടായിരിക്കും. 22,000 പേർക്കുള്ള ഓണസദ്യ രാവിലെ 11ന് ആരംഭിക്കും. എമിറേറ്റിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പൂക്കള മത്സരവുമുണ്ടാകും. വ്യത്യസ്ത ഓണം സ്റ്റാളുകളും ഒരുക്കുന്നതാണ്.

ഇന്ത്യൻ അസോസിയേഷനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ജോയിന്‍റ് സെക്രട്ടറി ജിബി ബേബി, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ മുരളി എടവന, അനീസ് റഹ്മാൻ നീർവേലി, മുഹമ്മദ് അബൂബക്കർ, നസീർ കുനിയിൽ, സജി മാത്യു മണപ്പാറ, പ്രഭാകരൻ പയ്യുന്നൂർ, കെ.കെ ത്വാലിബ് എന്നിവരും സംബന്ധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com