ഷാർജ ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാംപിന് തുടക്കമായി: സമാപനം 15 ന്

സമ്മർ ക്യാംപിന്‍റെ സമാപനവും, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും 15ന് ഒരുമിച്ചു നടത്തും.
Sharjah Indian Association Summer Camp begins: Concludes on the 15th

ഷാർജ ഇന്ത്യൻ അസോസിയേഷൻ സമ്മർ ക്യാംപിന് തുടക്കമായി: സമാപനം 15 ന്

Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ 2025 ലെ സമ്മർ ക്യാംപ് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര ക്യാംപ് ഉദ്ഘാടനം ചെയ്തു. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി അഡ്മിനിസ്ട്രേറ്റീവ് സെക്ഷൻ ഡയറക്റ്റർ താഹിർ അഹമ്മദ് അൽ മെഹ്റസി മുഖ്യാതിഥിയായിരുന്നു. ലോഗോയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ സ്കൂളുകളിലെ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, സ്കൂൾ ഓപ്പറേഷൻസ് മാനേജർ ബദ്രിയ അൽ തമീമി, ഇൻഫോ സ്കിൽസ് ഡയറക്റ്റർ നസ്റീൻ അഹമ്മദ് ബാവ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. വേനലവധിക്കാലത്ത് വിദ്യാർഥികളെ സൃഷ്ടിപരവും, സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യം വച്ചാണ് ഒരാഴ്ചത്തെ ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.

ദുബായ് ഇൻഫോ സ്കിൽസുമായി ചേർന്ന് ശില്പശാലകൾ, കലാകായിക പരിശീലനങ്ങൾ, വ്യക്തിത്വ വികസന ക്ലാസുകൾ, കരകൗശല പ്രവർത്തനങ്ങൾ, സാംസ്കാരിക അവബോധക ക്ലാസുകൾ, സംവേദനാത്മക ഗെയിമുകൾ എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സമ്മർ ക്യാംപിന്‍റെ സമാപനവും, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും 15ന് ഒരുമിച്ചു നടത്തും. വൈകുന്നേരം 7 മുതൽ രാത്രി 11 വരെ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമാപന പരിപാടിയിൽ ദേശസ്നേഹം ലക്ഷ്യമിട്ടുള്ള സാംസ്കാരിക പ്രകടനങ്ങൾ, ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടികൾ എന്നിവ അരങ്ങേറും. 5 മുതൽ 12 വരെ ക്ലാസുകളിലെ 300 ലധികം കുട്ടികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com