ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ രൂപീകരണം ഞായറാഴ്ച

നിലവിലെ കമ്മിറ്റി അംഗങ്ങളിൽ പലരും ഷാർജ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
Formation of Sharjah Indian School Alumni Association on Sunday
ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ രൂപീകരണം ഞായറാഴ്ച
Updated on

ഷാർജ: ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർഥികൾ അലുംനി അസോസിയേഷൻ രൂപീകരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്ന പൈതൃകം എന്നർത്ഥം വരുന്ന ‘വിരാസത്’ എന്ന പേരിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസ്സാർ തളങ്കരയാണ് അലുംനി അസോസിയേഷന്‍റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ നേതൃത്വത്തിൽ കഴിഞ്ഞ 45 വർഷത്തോളമായി പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പൊതു വേദിയായാണ് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ (SISAA) രൂപീകരിക്കുന്നത്.

ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ കൂട്ടായ അഭ്യർത്ഥന പരിഗണിച്ചാണ് ഇതിനാവശ്യമായ പിന്തുണയും നേതൃത്വവും ഷാർജ ഇന്ത്യൻ അസോസിയേഷൻ നൽകുന്നത്. നിലവിലെ കമ്മിറ്റി അംഗങ്ങളിൽ പലരും ഷാർജ ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയാണ്.

നിലവിൽ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കിടയിൽ നടത്തിയ ലോഗോ മത്സരത്തിൽ വെനോന സാറയുടെ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിരാസത് ചടങ്ങിൽ വെച്ച് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്യും.

പൂർവ്വ വിദ്യാർഥികളായ ഉമ്മൻ പി ഉമ്മൻ (1999 ബാച്ച്) അന്ന ജോസലിൻ, ചൈതന്യ ദിവാകരൻ (2015 ബാച്ച്), ഡേവിഡ് വർഗീസ് (1997 ബാച്ച് ) എന്നിവരടങ്ങുന്ന ഒരു കൂട്ടം പൂർവ്വ വിദ്യാർഥികൾ മുൻ കൈ എടുത്താണ് ഷാർജ ഇന്ത്യൻ സ്കൂൾ അലുംനി അസോസിയേഷൻ(SISAA) യാഥാർത്ഥ്യമാക്കുന്നത്.

ഷാർജ ഇന്ത്യൻ സ്കൂൾ ജുവൈസയുടെ വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നിസാർ, IAS മാനേജ്‌മെന്‍റ്, ഷാർജ ഇന്ത്യൻ സ്‌കൂൾ ഗേൾസ്, ബോയ്സ് സ്കൂളുകളുടെ പ്രിൻസിപ്പൽമാർ തുടങ്ങി നിരവധി മേഖലയിലുള്ളവരുടെ സഹകരണവും ഇതിന് ശക്തി പകർന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com