ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂൾ മലയാളോത്സവം ആഘോഷിച്ചു

മനുഷ്യനോട് ചേർന്നു നിൽക്കുന്ന ഭാഷയാണ് കാലത്തിനു വേണ്ടതെന്നും അകാരണമായ ഭയമില്ലാത്ത പുതുതലമുറയിൽ സർഗാത്മകതയുടെ പ്രകാശം കാണാനാകുമെന്നും ആർ. രാജശ്രീ
Sharjah Indian School Juwaiza Malayalolsavam

ആർ. രാജശ്രീയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു.

Updated on: 

ഷാർജ: കേരളത്തിന്‍റെ 70മത് പിറവി ദിനം ഷാർജ ഇന്ത്യൻ സ്കൂൾ ജൂവൈസയിൽ മലയാളോത്സവമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച മലയാളോത്സവം, മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരിയും ഈ വർഷത്തെ വയലാർ അവാർഡ് ജേതാവുമായ ഡോ. ആർ. രാജശ്രീ ഉദ്ഘാടനം ചെയ്തു.

മനുഷ്യനോട് ചേർന്നു നിൽക്കുന്ന ഭാഷയാണ് കാലത്തിനു വേണ്ടതെന്നും അകാരണമായ ഭയമില്ലാത്ത പുതുതലമുറയിൽ സർഗാത്മകതയുടെ പ്രകാശം കാണാനാകുമെന്നും രാജശ്രീ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ക്ലാസ് മുറികളിലെ സമവാക്യങ്ങളല്ല ഒരു ജീവിതത്തെ അടയാളപ്പെടുത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

അധ്യാപിക കൂടിയായ തനിക്കു മറുനാട്ടിൽ, മലയാളത്തെ സ്നേഹിക്കുന്ന കുട്ടികളോടു സംസാരിക്കാൻ കിട്ടിയ അവസരം ഏറെ ഏറെ പ്രിയപ്പെട്ടതാണെന്നും രാജശ്രീ പറഞ്ഞു. ചടങ്ങിൽ രാജശ്രീയെ പൊന്നാട അണിയിച്ച് ആദരിച്ചു.

സ്കൂൾ പ്രിൻസിപ്പൽ വിജിമോൻ അയ്യപ്പൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.വൈ. എ റഹിം, ഫാ. ഡോ. ലിജോ പി തോമസ് (പ്രോ വൈസ് ചാൻസിലർ ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി) എന്നിവർ പ്രസംഗിച്ചു.

Sharjah Indian School Juwaiza Malayalolsavam

സ്കൂൾ വൈസ് പ്രിൻസിപ്പൽ രാജീവ്‌ മാധവൻ സ്വാഗതവും . ഹെഡ് മിസ്ട്രെസ് ദീപ്തി ടോംസി നന്ദിയും പറഞ്ഞു. മലയാള വിഭാഗം അദ്ധ്യാപകൻ കെ. രഘുനന്ദനൻ അവതാരകനായിരുന്നു. കേരളീയ ഗാനം, കാവ്യാഞ്ജലി, മലയാളോത്സവ സംഘഗാനം എന്നിവയും അരങ്ങേറി.