ഷാർജ ഇന്ത്യൻ സ്കൂളിൽ സീറ്റ് ക്ഷാമത്തിനു പരിഹാരം

സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഷാർജ ഇന്ത്യൻ സ്കൂൾ
സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് ഷാർജ ഇന്ത്യൻ സ്കൂൾ

ഷാർജ ഇന്ത്യൻ സ്കൂളിൽ സീറ്റ് ക്ഷാമത്തിനു പരിഹാരം

File

Updated on

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ഷാർജ ഇന്ത്യൻ ബോയ്‌സ് സ്കൂളിൽ സീറ്റുകളുടെ എണ്ണം കൂട്ടാൻ ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അഥോറിറ്റി അനുമതി നൽകി. ഈ അധ്യയന വർഷം മുതൽ തന്നെ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് എന്നിവർ അറിയിച്ചു.

അൽ ജുവൈസയിലെ ആൺകുട്ടികളുടെ സ്കൂളിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലേക്ക് കുട്ടികൾക്ക് ഉടൻ തന്നെ പ്രവേശനം നൽകും. താത്പര്യമുള്ള രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ്, വിദ്യാർഥിയുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ് പോർട്ട്, രക്ഷിതാവിന്‍റെ എമിറേറ്റ്സ് ഐഡി എന്നിവ സഹിതം കുട്ടികളെയും കൂട്ടി നേരിട്ട് സ്കൂളിലെത്തണം.

പ്രവേശനത്തിനുള്ള അപേക്ഷകളുടെ ബാഹുല്യം പരിഗണിച്ച് കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രൈവറ്റ് എജ്യുക്കേഷൻ അഥോറിറ്റിയോട് നേരത്തെ അഭ്യർഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് അഥോറിറ്റി സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

കുറഞ്ഞ ഫീസും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന പഠന നിലവാരവുമുള്ള ഷാർജ ഇന്ത്യൻ സ്കൂൾ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട വിദ്യാലയമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com