സിബിഎസ്​ഇ ഹെറിട്ടേജ്​ ഇന്ത്യ ക്വിസിൽ അഭിമാന നേട്ടം സ്വന്തമാക്കി ഷാർജ ഇന്ത്യൻ സ്കൂൾ

32,000 സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു
Sharjah Indian School wins prestigious award in CBSE Heritage India Quiz

സിബിഎസ്​ഇ ഹെറിട്ടേജ്​ ഇന്ത്യ ക്വിസിൽ അഭിമാന നേട്ടം സ്വന്തമാക്കി ഷാർജ ഇന്ത്യൻ സ്കൂൾ

Updated on

ഷാർജ: ആഗോള തലത്തിൽ സിബിഎസ്ഇ സ്കൂളുകൾ പങ്കെടുത്ത പൈതൃക ക്വിസ് മത്സരമായ സിബിഎസ്​ഇ ഹെറിട്ടേജ്​ ഇന്ത്യ ക്വിസിൽ മികച്ച വിജയം നേടി ഷാർജ ഇന്ത്യൻ സ്കൂൾ പെൺകുട്ടികളുടെ വിഭാഗം. 26 രാജ്യങ്ങളിൽ നിന്നായി ഏകദേശം 32,000 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 വിജയികളിൽ ഒന്നാകാൻ ഷാർജ ഇന്ത്യൻ സ്കൂളിന് സാധിച്ചു.

ജിസിസി രാജ്യങ്ങളിൽ നിന്ന്​ ഈ നേട്ടം കൈവരിക്കുന്ന ഏക വിദ്യാലയമാണ് ബിയാങ്ക സെബാസ്റ്റ്യനോസ്, അലീഷ ബിജു തോമസ്, അൻവിത ഷിജു എന്നീ മൂന്ന് വിദ്യാർഥിനികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പ​ങ്കെടുത്തത്​.

ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ പേര് ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ സുവർണ അക്ഷരങ്ങളിൽ രേഖപ്പെടുത്താൻ ഈ വിജയത്തിലൂടെ സാധിച്ചുവെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ നിസാർ തളങ്കര പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com