
ഷാർജ: അന്താരാഷ്ട്ര പുസ്തക മേളയിൽ സുമിൻ ജോയിയുടെ ഒലീവ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'പ്രണയ മുറിവുകളുടെ കടലാഴങ്ങൾ ' കവിതാ സമാഹാരം ഡോ.സൗമ്യ സരിൻ മാധ്യമ പ്രവർത്തക തൻസി ഹാഷിറിന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരൻ മുബാറക്ക് മുഹമ്മദ് പുസ്തകം പരിചയപ്പെടുത്തി. പ്രഭാഷകനും എഴുത്തുകാരനുമായ പി.കെ. അനിൽ കുമാർ, ഗീതാ മോഹൻ, സുഭാഷ് ജോസഫ്, സന്ദീപ് എന്നിവർ പ്രസംഗിച്ചു. കവിയും മലയാള അദ്ധ്യാപകനുമായ കെ. രഘുനന്ദനൻ അവതാരകനായിരുന്നു.