ഷാർജ കെഎംസിസി സൗജന്യ മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും

ഷാർജ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു.
Sharjah KMCC holds free medical camp and awareness class
മെഡിക്കൽ ക്യാംപും ബോധവത്കരണ ക്ലാസും
Updated on

ഷാർജ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാർജ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി വനിതാ വിഭാഗം സൗജന്യ മെഡിക്കൽ ക്യാംപും സ്തനാർബുദ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

ഷാർജ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് അബ്ദുൽ ഖാദർ ചക്കനാത്ത് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം പ്രസിഡന്‍റ് സജ്‌ന ഉമ്മർ അധ്യക്ഷത വഹിച്ചു. ഡോ. അസ്‌ലം സലീം, ഡോ. ആയിഷ സലാം, സിറാജ് മുസ്തഫ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ത്വയ്യിബ് ചേറ്റുവ, മുഹ്‌സിൻ, എൽദോ, മുഹമ്മദ് ഷമീം എന്നിവർ പ്രസംഗിച്ചു. ആസ്റ്റർ ഹോസ്പിറ്റലിനുള്ള ഉപഹാരം അബ്ദുൽ വഹാബ് സമ്മാനിച്ചു. ജനറൽ സെക്രട്ടറി ഹസീന റഫീഖ് സ്വാഗതവും ട്രഷറർ ഷംന നിസാം നന്ദിയും പറഞ്ഞു. ഡോ.ആയിഷ സലാം ക്ലാസ്സെടുത്തു.

ഷീജ അബ്ദുൽ ഖാദർ, ഷജീല അബ്ദുൽ വഹാബ്, സജിനാ ത്വയ്യിബ്, റുക്‌സാന നൗഷാദ്, സബീന, ഷെറീന നജു, ബൽക്കീസ് ഫെമി, ഫസീല ഖാദർമോൻ, റജീന സമീർ, സഹല നാദിർഷ എന്നിവർ നേതൃത്വം നനൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com