
ഷാർജ മലയാളി സമാജത്തിന്‍റെ ഓണാഘോഷം
ഷാർജ: ഷാർജ മലയാളി സമാജത്തിന്‍റെ ഓണം 'ഓണവിസ്മയം 2025' എന്ന പേരിൽ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് പുഷ്പരാജ് ആതവനാട് അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്ര താരം ഷംന കാസിം മുഖ്യാതിഥിയായിരുന്നു. ആതുര ശുശ്രൂഷാ രംഗത്തെ രംഗത്തെ പ്രമുഖ വ്യക്തിത്വമായ ഡോ. സണ്ണി കുര്യനെ ചടങ്ങിൽ ആദരിച്ചു. പിന്നണി ഗായകൻ രഞ്ജിത്തിന്‍റെ ഉണ്ണിയുടെ നേതൃത്വത്തിൽ ഗാനമേള നടത്തി.
വനിതാസമാജം പ്രസിഡന്‍റ് റാണി മാത്യു, പ്രോഗ്രാം കൺവീനർ ഷെറിൻ ചെറിയാൻ, കാരുണ്യാ കൺവീനർ ജഗദീഷ്, ജനറൽ കൺവീനർ ബൽരാജ് പിള്ള, ബാലസമാജം പ്രസിഡന്‍റ് സംഹിതാ ശ്രീധർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജിജോ കളിക്കൽ സ്വാഗതവും ട്രഷറർ ജോസഫ് വാഴപിള്ളി നന്ദിയും പറഞ്ഞു.