Sharjah Mass Blood Donation Camp

ഷാർജ മാസ് രക്തദാന ക്യാംപ്

ഷാർജ മാസ് രക്തദാന ക്യാംപ്

മാസ് സെൻട്രൽ വെൽഫയർ കോർഡിനേറ്റർ ടി.സി. സമീന്ദ്രൻ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു.
Published on

ഷാർജ: ഷാർജ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച് മാസ് ഗുബൈബ മേഖല വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാംപ് നടത്തി. രക്തദാനത്തിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ, ഷാർജ മെഗാ മാളിന് സമീപമാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.

രക്ത - പ്ലേറ്റ് ലെറ്റ് ദാനത്തിൽ ഷാർജ സർക്കാരിന്‍റെ അംഗീകാരം നേടിയ യുഎഇ യിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മാസ് സംഘടിപ്പിച്ച ക്യാംപിൽ നൂറോളം പേരാണ് രക്തദാനം നടത്തിയത്. മാസ് സെൻട്രൽ വെൽഫയർ കോർഡിനേറ്റർ ടി.സി. സമീന്ദ്രൻ രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്‍റ് രതീഷ് ദിവാകർ അധ്യക്ഷത വഹിച്ചു.

മാസ് സെൻട്രൽ വൈസ് പ്രസിഡന്‍റ് പ്രമോദ് മടിക്കൈ ,മേഖല പ്രസിഡന്‍റ് ഷൈജു, വെൽഫെയർ കൺവീനർ ഷാജിമോൻ എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി അനീഷ്‌ അബ്ദുൽ റഹിം സ്വാഗതവും, ജോയിന്‍റ് സെക്രട്ടറി സുപിൻ നന്ദിയും പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com