അനധികൃത സ്വകാര്യ പാർക്കിങ്ങ് ഷെഡുകൾക്ക് വിലക്കേർപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി

നിയമ ലംഘകർക്ക് പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Sharjah Municipality bans illegal private parking sheds

അനധികൃത സ്വകാര്യ പാർക്കിങ്ങ് ഷെഡുകൾക്ക് വിലക്കേർപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി

Updated on

ഷാർജ: സ്വകാര്യവ്യക്തികൾ വീടുകളുടെ പുറത്ത് അനുമതിയില്ലാതെ കാർ പാർക്ക് ചെയ്യുന്നതിനായി ഷെഡ് നിർമിക്കുന്നതിന് ഷാർജ മുനിസിപ്പാലിറ്റി വിലക്കേർപ്പെടുത്തി. നിയമ ലംഘനം പരിശോധിക്കുന്നതിനായി താമസ മേഖലകളിൽ സ്ഥിരം പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിച്ച് ഷെഡ് നിർമിച്ചവർക്ക് അവ നീക്കംചെയ്യാൻ നോട്ടിസ് നൽകുമെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.

നിയമപരമായി അനുവദിച്ച പരിധിക്ക് പുറത്തേക്ക് വ്യാപിക്കുന്ന ഏതൊരു നിർമിതിയും അതിന്‍റെ രൂപകൽപനയോ ഉദ്ദേശ്യമോ പരിഗണിക്കാതെ നിയമലംഘനമായി കണക്കാക്കും. നിയമ ലംഘകർക്ക് പിഴയും ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

ഭൂമിക്കടിയിലൂടെയുള്ള യൂട്ടിലിറ്റി നെറ്റ് വർക്കുകൾ, ജല പൈപ്പ് ലൈനുകൾ, വൈദ്യുതി കേബിളുകൾ എന്നിവ ഉൾപ്പെടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും നഗരസൗന്ദര്യം നിലനിർത്തുന്നതിനുമാണ് നടപടിയെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ സർവിസസ് ഡയറക്ടർ എൻജിനീയർ ഖലീഫ ബിൻ ഹദാ അൽ സുവൈദി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com