ഷാർജ മ്യുസിയം അതോറിറ്റിയുടെ ഹാപ്പി ഹോളിഡേ ക്യാംപ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ: രജിസ്‌ട്രേഷൻ തുടങ്ങി

രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാംപുകളുടെ പ്രവർത്തന സമയം.
Sharjah Museum Authority's Happy Holiday Camp in July and August: Registration begins

ഷാർജ മ്യുസിയം അതോറിറ്റിയുടെ ഹാപ്പി ഹോളിഡേ ക്യാംപ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ: രജിസ്‌ട്രേഷൻ തുടങ്ങി

Updated on

ഷാർജ: ഷാർജ മ്യുസിയം അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നടത്തുന്ന ഹാപ്പി ഹോളിഡേ ക്യാംപിനുള്ള രജിസ്ട്രേഷൻ തുടങ്ങി. അതോറിറ്റിയുടെ കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട അഞ്ച് മ്യുസിയങ്ങളിലാണ് വേനൽ കാല ക്യാംപ് നടത്തുന്നത്. കുട്ടികളുടെ ജിജ്ഞാസയും സർഗാത്മകതയും പരിപോഷിപ്പിക്കുന്നതിനും അവർക്ക് പഠിക്കാനും കളിക്കാനും വളരാനും സഹായകരമായ സമ്പന്നമായ അനുഭവങ്ങൾ നൽകുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ക്യാംപുകൾ.

രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ക്യാംപുകളുടെ പ്രവർത്തന സമയം. ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ "എന്‍റെ പൂർവ്വികരുടെ തൊഴിലുകൾ, എന്‍റെ ഭാവി രൂപപ്പെടുത്തുന്നു" എന്ന പ്രമേയത്തിലുള്ള ക്യാംപിൽ 7 മുതൽ 9 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ജൂലൈ 14 മുതൽ 17 വരെയും, ജൂലൈ 21 മുതൽ 24 വരെയുമാണ് ഇവിടെ ക്യാംപ് നടത്തുന്നത്. ഈ ക്യാംപിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കുടുംബങ്ങൾക്ക് 06-5665466 എന്ന നമ്പറിൽ മ്യൂസിയവുമായി ബന്ധപ്പെടാം.

ഇസ്ലാമിക ചരിത്രം, ശാസ്ത്രം, സംസ്കാരം, കല എന്നിവയിൽ താൽപര്യമുള്ളവരെ ആകർഷിക്കുന്ന മേഖലയിലെ ഏറ്റവും സവിശേഷമായ മ്യൂസിയങ്ങളിലൊന്നായ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ ജൂലൈ 14 മുതൽ 24 വരെ 10 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് ക്രിയേറ്റിങ് വിത്ത് ഔർ ഓൺ ഹാൻഡ്‌സ് എന്ന ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് 06-5655455 എന്ന നമ്പറിൽ ബന്ധപ്പെടാം.

യുഎഇയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സർക്കാർ സമുദ്ര വിദ്യാഭ്യാസ കേന്ദ്രമായ ഷാർജ അക്വേറിയത്തിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 7 വരെ 9 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അണ്ടർവാട്ടർ യാത്രയിൽ പങ്കെടുക്കാം. താത്പര്യമുള്ള കുടുംബങ്ങൾക്ക് 06-5285288 എന്ന നമ്പറിൽ ബന്ധപ്പെടാം.

ശാസ്ത്രപ്രേമികളായ കുട്ടികൾക്കായി, ഷാർജ സയൻസ് മ്യൂസിയത്തിൽ ജൂലൈ 28 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 7 മുതൽ 9 വയസുവരെയുള്ള കുട്ടികൾക്കായി കളർ ഫാക്ടറി, മെലഡീസ് ആൻഡ് സൗണ്ട്‌സ്, ലിറ്റിൽ ഷെഫ് തുടങ്ങിയ വർക്ക്‌ഷോപ്പുകൾ നടത്തും.

ഓഗസ്റ്റ് 4 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ 10 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി ബഹിരാകാശ പര്യവേക്ഷണം, പ്രായോഗിക രസതന്ത്ര പരീക്ഷണങ്ങൾ, എ ഐ പ്രവർത്തനങ്ങൾ, സുഗന്ധദ്രവ്യ നിർമാണ സെഷൻ എന്നിവ നടത്തും.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 06-5668777 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഷാർജ മാരിടൈം മ്യൂസിയത്തിൽ ഓഗസ്റ്റ് 4 മുതൽ 14 വരെ, 6 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി "മാരിടൈം അഡ്വഞ്ചേഴ്സ്" സംഘടിപ്പിക്കും.

ഈ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഒരു തത്സമയ മത്സ്യബന്ധന സെഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 06-5222002 എന്ന നമ്പറിൽ വിളിക്കാം.

'ഹാപ്പി ഹോളിഡേ ക്യാംപ്' സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.sharjahmuseums.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com