പ്രവാസി തൊഴിലാളി ക്ഷേമം: ഷാർജ പൊലീസും ഷാർജ ഇന്ത്യൻ അസോസിയേഷനും സഹകരിക്കാൻ ധാരണ

വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും
Sharjah Police and Sharjah Indian Association Agree to Collaborate

പ്രവാസി തൊഴിലാളി ക്ഷേമം: ഷാർജ പൊലീസും ഷാർജ ഇന്ത്യൻ അസോസിയേഷനും സഹകരിക്കാൻ ധാരണ

Updated on

ഷാർജ: പ്രവാസി തൊഴിലാളികൾ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി ഷാർജ പൊലീസും ഷാർജ ഇന്ത്യൻ അസോസിയേഷനും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. എമിറേറ്റിൽ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി സംയുക്ത പദ്ധതികൾ നടപ്പിലാക്കാനാണ് ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.

തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം അവർ നേരിടുന്ന നിയമപരവും സാമൂഹികവുമായ പ്രശ്നങ്ങളിൽ സമയബന്ധിതമായി ഇടപെടാൻ ഈ കൂട്ടായ്മ സഹായിക്കും.

ഷാർജ ഗവൺമെന്‍റും പൊലീസും പ്രവാസി തൊഴിലാളികളുടെ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന വിപുലമായ ജനകീയ പദ്ധതികളെയും ബോധവൽക്കരണ പരിപാടികളെയും ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ അഭിനന്ദിച്ചു.

സാമൂഹിക സേവന രംഗത്ത് അസോസിയേഷനുള്ള പ്രതിബദ്ധത വ്യക്തമാക്കിയ ഭാരവാഹികൾ, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊലീസുമായി സഹകരിച്ച് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രത്യേക ബോധവൽക്കരണ ക്യാമ്പുകൾ മലയാളി ഉൾപ്പെടെയുള്ള സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജനകരമാകും.

logo
Metro Vaartha
www.metrovaartha.com