ജനപ്രീതിയിൽ ഷാർജ പൊലീസിന് നേട്ടം: ഉപയോക്തൃ സംതൃപ്തി 97.8%

ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും അധികൃതർ അറിയിച്ചു
Sharjah Police enjoys popularity user satisfaction at 97.8%

ജനപ്രീതിയിൽ ഷാർജ പൊലീസിന് നേട്ടം: ഉപയോക്തൃ സംതൃപ്തി 97.8%

Updated on

ഷാർജ: ഷാർജ പൊലീസ് 2024ൽ ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച ജനപ്രീതി നേടിയതായി റിപ്പോർട്ട്. 97.8% ആണ് ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക്. നൂതനമായ സേവന സംവിധാനങ്ങളിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും സന്തോഷം ഉറപ്പാക്കാനും ഷാർജ പൊലീസ് നടത്തിയ നിരന്തരമായ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണിത്.

ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും അധികൃതർ അറിയിച്ചു. 2023 നെ അപേക്ഷിച്ച് 2024 ൽ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം 12.69% വർധിച്ച് 84.37% ആയി ഉയർന്നു. എല്ലാ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിനും 24 മണിക്കൂറും ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനം ഒരുക്കുന്നതിനും ഷാർജ പൊലീസിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ.

ഈ സംവിധാനം ഉപയോക്താക്കൾക്ക് മികച്ച അനുഭവമാണ് നൽകുന്നത് എന്ന് സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ എക്സലൻസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. സമിഹ് ഖമീസ് അൽ ഹിലിയാൻ അഭിപ്രായപ്പെട്ടു.ഉപയോക്തൃ സേവന കേന്ദ്രങ്ങളുടെ ശരാശരി സേവന വിതരണ സമയം 59 സെക്കൻഡും, കാത്തിരിപ്പ് സമയം 33 സെക്കൻഡിൽ താഴെയുമായി നിലനിർത്താൻ സാധിച്ചിട്ടുണ്ട്. 2024 ൽ 1,339,906 ഡിജിറ്റൽ ഇടപാടുകളാണ് പൂർത്തീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com