2025–26 ലെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി

ഇതിൽ ഇന്ത്യൻ-പാക്കിസ്ഥാൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പെടുന്നതല്ല
Sharjah Private Education Authority announces school calendar for 2025–26

2025–26 ലെ സ്കൂൾ കലണ്ടർ പ്രഖ്യാപിച്ച് ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി

Updated on

ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്കായി 2025–'26 സ്കൂൾ വർഷത്തേക്കുള്ള അക്കാഡമിക് കലണ്ടർ ഷാർജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി പുറത്തിറക്കി. അംഗീകൃത ഷെഡ്യൂൾ പ്രകാരം അധ്യയന വർഷം 2025 ഓഗസ്റ്റ് 25ന് ആരംഭിച്ച് 2026 ജൂലൈ 2ന് അവസാനിക്കും. ഇതിൽ ഇന്ത്യൻ-പാക്കിസ്ഥാൻ പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പെടുന്നതല്ല.

2025 ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെ ശൈത്യകാല അവധിയായിരിക്കും. 2026 ജനുവരി 5ന് ക്ലാസുകൾ പുനരാരംഭിക്കുന്നതാണ്. 2026 മാർച്ച് 16 മുതൽ 22 വരെ വസന്തകാല അവധിയായിരിക്കും. 2026 മാർച്ച് 23ന് വിദ്യാർഥികൾ തിരിച്ചെത്തും.

ഷാർജയിലെ സ്വകാര്യ സ്കൂളുകളിലുടനീളം വ്യക്തതയും സ്ഥിരതയും നൽകുക, ഫലപ്രദമായ അക്കാദമിക് ആസൂത്രണത്തെ സഹായിക്കുക, എന്നിവയാണ് കലണ്ടറിന്റെ ലക്ഷ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com