ഷാർജ സഫാരി മാൾ ആറാം വാർഷികം‌

കഴിഞ്ഞ ആറ്‌ വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ്ങ് അനുഭവം കസ്റ്റമേഴ്‌സിന് സമ്മാനിക്കാന്‍ സഫാരിക്കായെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു
Sharjah Safari Mall celebrates its sixth anniversary

ഷാർജ സഫാരി മാൾ ആറാം വാർഷികം‌

Updated on

ഷാര്‍ജ: മലയാളി ഉടമസ്ഥതയിലുള്ള ഷാർജ സഫാരി മാൾ ആറാം വാർഷികം ആഘോഷിച്ചു. സഫാരി മാളില്‍ നടന്ന വാര്‍ഷിക ചടങ്ങില്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും, ഷെയ്ഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹൂമൈദ് അല്‍ഖാസിമിയും മുഖ്യാതിഥികളായി പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ ആറ്‌ വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ്ങ് അനുഭവം കസ്റ്റമേഴ്‌സിന് സമ്മാനിക്കാന്‍ സഫാരിക്കായെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ട് എന്നും മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.

വാർഷികത്തിന്‍റെയും ഓണത്തിന്‍റെയും ഭാഗമായി ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സഫാരി ഔട്ട്‌ലെറ്റുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

40 മില്യണോളം ഉപഭോക്താക്കൾ സഫാരിയിടൊപ്പം ഉണ്ടെന്നത് സഫാരിയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഷമീം ബക്കര്‍ പറഞ്ഞു. പതിനഞ്ചോളം ജ്വല്ലറി ഷോപ്പുകള്‍ അടക്കം ഒരു വലിയ ഗോള്‍ഡ് സൂക്ക് സഫാരിമാളില്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com